ചാരുംമൂട്: മേഖലയിൽ കൊവിഡ് ബാധിച്ച് ആശുപത്രികളിലും ഹോം ഐസുലേഷനുകളിലുമുള്ളവരുടെ എണ്ണം 1000 കടന്നു.
ഇവിടെ കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കുമെന്ന് അധികൃതർ അറിയിച്ചു.
ചുനക്കര ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് 250 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.
താമരക്കുളത്ത് 242ഉം നൂറനാട്ട് 211ഉം ,പാലമേലിൽ 218 ഉം വള്ളികുന്നത്ത് 96 ഉം പേർ വീതം ചികിത്സയിലുണ്ട്.
പാലമേൽ പഞ്ചായത്തിൽ ഇന്നലെ 180 പേർക്ക് ആർ.റ്റി.പി.സി.ആർ ടെസ്റ്റും 95 പേർക്കും ആന്റിജൻ ടെസ്റ്റും നടത്തി. ആന്റിജൻ ടെസ്റ്റിൽ 14 പോസിറ്റീവായി. ഇന്ന് താമരക്കുളത്ത് 200 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തും.
നിലവിൽ മേഖലയിലെ 17 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കണമെന്ന് ജാഗ്രതാ സമിതികൾ ശുപാർശ ചെയ്തിട്ടുണ്ട്.