life-guard
ലൈഫ് ഗാർഡ് സന്നദ്ധ സംഘടനയുടെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം കോശി നിർവഹിക്കുന്നു

ചാരുംമൂട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ സഹകരണത്തോടെ രൂപീകരിച്ച ലൈഫ് ഗാർഡ് സന്നദ്ധ സംഘടന പ്രവർത്തനം തുടങ്ങി.

കൊവിഡ് നെഗറ്റീവ് ആകുന്ന വീടുകൾ, രോഗസാദ്ധ്യത വളരെ കൂടുതലുള്ള സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ അണുനശീകരണം നടത്തുകയാണ് ലക്ഷ്യം. ഇന്നലെ ചാരുംമൂട് ടൗണിലെ ബാങ്കുകൾ, ബസുകൾ, വെയിറ്റിംഗ് ഷെഡ്ഡുകൾ എന്നി​വി​ടങ്ങളി​ൽ അണുനശീകരണം നടത്തി.

കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം കോശി ഉദ്ഘാടനം ചെയ്തു. ജി.ഹരി പ്രകാശ് അധ്യക്ഷത വഹിച്ചു.

മുൻ എം.എൽ.എ കെ.കെ.ഷാജു,,അനിവർഗ്ഗീസ്സ്, റ്റി.പാപ്പച്ചൻ, ജി.വേണു, ഇബ്രാഹിം കുട്ടി, ഷാനവാസ്,വീ.ആർ.സോമൻ.

അനിൽ രാജ്, മനു ഫിലിപ്പ്, ഷാ പാറയിൽ, മനേഷ്കുമാർ, മുഹമ്മദ് ഷാനി, രോഹിത് പാറ്റൂർ, ഫയാസ് എന്നിവർ സംസാരിച്ചു.

നാളെ മുതൽ പൊതു സ്ഥലങൾ വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അണുനശീകരണം നടത്തും.