ചേർത്തല: താലൂക്കിൽ കൊവിഡ് പോസി​റ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ടു ചെയ്യുന്നതി​നാൽ വയലാർ, പട്ടണക്കാട് പ്രദേശത്ത് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള കെട്ടിടങ്ങൾ സജ്ജമാക്കി സി.എഫ്.എൽ.ടി.സി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വയലാർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജയിംസ് തുരുത്തേൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. കൊവിഡ് രണ്ടാം തരംഗത്തിൽ ചേർത്തല താലൂക്കിൽ ആകെ രണ്ട് സി.എഫ്.എൽ.ടി.സികളിലായി 142 കിടക്കകൾ മാത്രമാണ് സജ്ജീകരിച്ചിട്ടുള്ളത്. വയലാർ പഞ്ചായത്തിൽ മാത്രം 111ഉം പട്ടണക്കാട് പഞ്ചായത്തതിർത്തിയിൽ 130 പോസിറ്റീവ് കേസുകളുമാണ് നിലവിലുള്ളത്.