ആലപ്പുഴ: ആലപ്പുഴയിലെ ടൗൺഹാളിലെ സി.എഫ്.എൽ.ടി.സിയിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയതായി പരാതി. ഇന്നലെ ഉച്ചയ്ക്കും രാത്രിയിലും വിതരണം ചെയ്ത ഭക്ഷണം മോശമായിരുന്നുവെന്നുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് സ്ഥലത്തെത്തി.
മൂന്നുദിവസമായി ജനകീയ ഭക്ഷണശാലയുടെ പുതിയഗ്രൂപ്പാണ് ഇവിടെ ഭക്ഷണം നൽകുന്നതെന്നും രോഗികളുടെ പരാതി അന്വേഷിച്ച് പരിഹരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.