ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിൽ വൻ ക്രമക്കേടാണ് നടക്കുന്നതെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ പറഞ്ഞു. കൊവിഡ് വാക്‌സിൻ വിതരണത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന ക്രമക്കേടുകൾക്കും പിൻവാതിൽ വിതരണത്തിനുമെതിരെ ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ സത്യാഗ്രഹം ജില്ലാ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജി.വിനോദ് കുമാർ, അജി.ആർ. നായർ, കണ്ണൻ തിരുവമ്പാടി, ആർ.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.