ആലപ്പുഴ: കേന്ദത്തിന്റെ കൊവിഡ് വാക്‌സിനേഷൻ നയത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലയിലെ ബ്ളോക്ക് കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തും. ആലപ്പുഴയിൽ ജില്ലാ സെക്രട്ടറി അഡ്വ. ആർ.രാഹുൽ, മാന്നാറിൽ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേൽ, മാവേലിക്കരയിൽ ജില്ലാ ട്രഷറർ എം.എസ്.അരുൺകുമാർ, ഹരിപ്പാട് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.എം.അനസ് അലി, ചെങ്ങന്നൂരിൽ സംസ്ഥാന കമ്മിറ്റി അംഗം രമ്യ രമണൻ, ചേർത്തലയിൽ സംസ്ഥാന കമ്മിറ്റി അംഗം സി.ശ്യാംകുമാർ എന്നിവർ പങ്കെടുക്കും.