ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ല ട്രഷറിയിൽ സർവീസ്, ഫാമിലി പെൻഷനുകളുടെ വിതരത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. പെൻഷൻകാരുടെ അക്കൗണ്ടുകളുടെ അവസാനത്തെ അക്കത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ആഴ്ചയിലെയും അഞ്ച് ദിവസങ്ങളിലായി ഘട്ടം ഘട്ടമായാണ് പെൻഷൻ വിതരണം നടക്കുക.
തിങ്കൾ : രാവിലെ പി.ടി.എസ്.ബി. അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന അക്കൗണ്ടുകൾ, ഉച്ചയ്ക്കു ശേഷം പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്ന അക്കൗണ്ടുകൾ.
ചൊവ്വ : രാവിലെ രണ്ടിൽ അവസാനിക്കുന്ന അക്കൗണ്ടുകൾ, ഉച്ചയ്ക്ക് ശേഷം മൂന്നിൽ അവസാനിക്കുന്ന അക്കൗണ്ടുകൾ
ബുധൻ : രാവിലെ നാലിൽ അവസാനിക്കുന്ന അക്കൗണ്ടുകൾ, ഉച്ചയ്ക്ക് ശേഷം അഞ്ചിൽ അവസാനിക്കുന്ന അക്കൗണ്ടുകൾ.
വ്യാഴം : രാവിലെ ആറിൽ അവസാനിക്കുന്ന അക്കൗണ്ടുകൾ, ഉച്ചയ്ക്ക് ശേഷം ഏഴിൽ അവസാനിക്കുന്ന അക്കൗണ്ടുകൾ
വെള്ളി : രാവിലെ എട്ടിൽ അവസാനിക്കുന്ന അക്കൗണ്ടുകൾ, ഉച്ചയ്ക്കു ശേഷം ഒൻപതിൽ അവസാനിക്കുന്ന അക്കൗണ്ടുകൾ