yuva

ആലപ്പുഴ : കൊവിഡ് വാക്‌സിൻ വിതരണത്തിൽ സർക്കാർ ക്രമക്കേട് നടത്തുന്നെന്നാരോപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ സത്യഗ്രഹം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എടത്വ അദ്ധ്യക്ഷത വഹിച്ചു.ഴ ജില്ലാ ജനറൽ സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ആനന്ദ് ചന്ദ്രശേഖരൻ, നിയോജകമണ്ഡലം പ്രസിഡന്റ് വിശ്വവിജയ് പാൽ, ജനറൽ സെക്രട്ടറി ശരത് പ്രകാശ്, വൈസ് പ്രസിഡന്റ് ആദർശ് അമ്പലപ്പുഴ തുടങ്ങിയവർ സംസാരിച്ചു. .