ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മൃഗാശുപത്രികളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മൃഗങ്ങളുടെ ചികിത്സയ്ക്കായി അത്യാവശ്യ സന്ദർഭങ്ങളിൽ ആശുപത്രിയിൽ നേരിട്ടെത്തി സേവനം തേടാം. കണ്ടെയ്ൻമെന്റ് സോണിലുള്ളവർ ആശുപത്രി സന്ദർശനം ഒഴിവാക്കണം. നായ, പൂച്ച എന്നിവയ്ക്കുള്ള പ്രതിരോധ വാക്സിനേഷൻ താൽക്കാലികമായി നിറുത്തിവച്ചു. കണ്ടെയ്ൻമെന്റ് സോണിലുള്ള പ്രദേശങ്ങളിൽ കന്നുകാലി ഗർഭധാരണ കുത്തിവയ്പ്, പരിശോധന എന്നിവ പരമാവധി ഒഴിവാക്കണം.