കായംകുളം : പ്രതിസന്ധികൾ നേരിട്ട എല്ലാ കാലഘട്ടത്തിലും രാജ്യത്തെ ദുർബലപ്പെടുത്തുന്ന സമീപനം സ്വീകരിച്ച പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളതെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഡി .അശ്വിനിദേവ് പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിൽ കായംകുളത്ത് നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പാലമുറ്റത്ത് വിജയകുമാർ , ആർ രാജേഷ്, പി.കെ.സജി , വി.കെ.മധു എന്നിവർ സംസാരിച്ചു.