ആലപ്പുഴ : മുതിർന്ന സി.പി.എം നേതാവും സി.പി.എം ആലപ്പുഴ ഏരിയാ കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്ന എ.രാഘവന്റെ നിര്യാണത്തിൽ ആശ്രമം റെസിഡന്റ്സ് അസോസിയേഷൻ അനുശോചിച്ചു. യോഗത്തിൽ പി.സുജാതൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വി.ഗോപിനാഥൻ, പി.വി.വിശ്വനാഥൻ, പി.ബേബി എന്നിവർ സംസാരിച്ചു.