ആലപ്പുഴ: ജില്ലയിൽ ഇന്നലെ 2043 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14,542 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ അന്യസംസ്ഥാനത്തു നിന്നും എത്തിയതാണ്. 2033 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഏഴുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1853 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 89427 പേർ രോഗ മുക്തരായി. 20.42 ശതമാനമാണ് ഇന്നലത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കണ്ടെയിൻമെന്റ് സോൺ
എടത്വ ഗ്രാമപഞ്ചായത്ത് വാർഡ് 6,14, വയലാർ ഗ്രാമപഞ്ചായത്ത് വാർഡ് 11ൽ കയ്യാലക്കൽ ചുപ്രത്തു റോഡിനു കിഴക്കോട്ടു മംഗന്ന വേലശ്ശേരി കോളനി പൂവത്തിങ്കൽ ഭാഗം ഉൾപ്പെടെയുള്ള പ്രദേശം, കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 9, നൂറനാട് പഞ്ചായത്ത് വാർഡ് 8, ഭരണിക്കാവ് പഞ്ചായത്ത് വാർഡ് 6, ചമ്പക്കുളം വാർഡ് 5-ൽ ഏഴുകാട് കോളനി പ്രദേശം, എഴുപുന്ന പഞ്ചായത്ത് വാർഡ് 2.