മുതുകുളം :കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. കണ്ടല്ലൂർ തെക്ക് ചൈതന്യയിൽ കൃഷ്ണകുമാർ (എം. എസ് ബാബു )ആണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം കൊവിഡ് മാനദണ്ഡ പ്രകാരം ഇന്ന് രാവിലെ നടക്കും. ഭാര്യ :ഷംല
മക്കൾ :അർജുൻ, ആതിര