tv-r

അരൂർ: ഓടിക്കൊണ്ടിരിക്കെ ടോറസ് ലോറിയിൽ നിന്ന് ചെളിയും കെട്ടിടാവിഷ്ടങ്ങളും വീണതിനെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ചമ്മനാട് ഇ.സി.ഇ.കെ.യൂണിയൻ ഹൈസ്കൂളിന് വടക്കുവശം ഇന്നലെ ഉച്ചയ്ക്ക് 2.15 നായിരുന്നു സംഭവം.ലോഡുമായി പോകുകയായിരുന്ന ടോറസ് ലോറിയുടെ ബോഡി തുറന്നാണ് ചെളിയും കെട്ടാടാവശിഷ്ടങ്ങളും റോഡിൽ വീണത്. ഇതേത്തുടർന്ന് പിന്നാലെ വന്ന വാഹനങ്ങൾ പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് തമ്മിൽ ഉരസി.രണ്ട് ബൈക്കുകൾ തെന്നി വീഴുകയും ചെയ്തു. ലോറി നിറുത്താതെ പോയി. അവശിഷ്ടങ്ങൾ പിന്നീട് റോഡിൽ നിന്ന് നീക്കം ചെയ്തു.