പൂച്ചാക്കൽ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, ഇന്ന് അരൂക്കുറ്റി മറ്റത്തിൽ ഭാഗം യു.പി.സ്കൂളിലും മെയ് 3 ന് നദ് വത്തുൽ ഇസ്ലാം യു.പി സ്കൂളിലും ആന്റിജൻ ടെസ്റ്റ് നടത്തുമെന്ന് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് അറിയിച്ചു. ആദ്യം എത്തുന്ന 150 പേർക്കാണ് സൗകര്യം ലഭിക്കുക.