മാവേലിക്കര- സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഡെപ്യൂട്ടി മാനേജരായിരുന്ന മാവേലിക്കര പുതിയകാവ് മുറിമല കിഴക്കതിൽ ഡി..തുളസീദാസ് 33 വർഷത്തെ സേവനത്തിന് ശേഷം ഇന്ന് വിരമിക്കും. കോഴിക്കോട്, ഇടുക്കി, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സംസ്ഥാന കാർഷിക വികസന ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്.