തുറവൂർ: കെ.പി.സി.സിയുടെ ആയിരം ഭവന നിർമ്മാണ പദ്ധതിയിലുൾപ്പെടുത്തി കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ ചേരുങ്കൽ കണ്ടശാംപറമ്പ് വീട്ടിൽ കെ.പി. മണിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കോൺഗ്രസ് വക്താവ് അജയ് തറയിൽ കൈമാറി. അജയ് തറയിലും കുടുംബവും സ്വന്തം ചെലവിലാണ് വീട് നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ., എറണാകുളം ഡി.സി.സി.പ്രസിഡൻറ് ടി.ജെ.വിനോദ് എം.എൽ.എ , ഡി.സി.സി. സെക്രട്ടറി കെ. രാജീവൻ, കോൺഗ്രസ് കോടംതുരുത്ത് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി.പി.മധു തുടങ്ങിയവർ പങ്കെടുത്തു