photo

ചേർത്തല: ശാവേശേരി ശ്രീനാരായണപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന ശിവക്ഷേത്രത്തിന്റെ ശിലാന്യാസം ദേവസ്വം പ്രസിഡന്റ് ഗോപിനാഥ് മുണ്ടുചിറ നിർവഹിച്ചു. ക്ഷേത്രം തന്ത്റി സുഗതൻ മുഖ്യകാർമികത്വം വഹിച്ചു. മുനിസിപ്പൽ

ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ ആദ്യസംഭാവന ഏ​റ്റുവാങ്ങി. കൗൺസിലർമാരായ പി.എസ്. ശ്രീകുമാർ, ആശാമുകേഷ്, വൈസ് പ്രസിഡന്റ് ബി. സുദർശനൻ, സെക്രട്ടറി കെ.വി. തങ്കപ്പൻ, ട്രഷറർ പി.എസ്. മോഹനൻ, പി. പ്രകാശൻ, പി. ഷാജി എന്നിവർ പങ്കെടുത്തു.