
ചാരുംമൂട് : കൊവിഡ് വ്യാപനം രൂക്ഷമായതോടെ താമരക്കുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ് ഡസ്ക് തുടങ്ങി.മേഖല പ്രസിഡന്റ് അഖിൽ, സെക്രട്ടറി അഷ്കർ എന്നിവർ നേതൃത്വം നൽകും.
കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ, ശുചീകരണ പ്രവർത്തനങ്ങൾ, കൊവിഡ് രോഗികൾക്കും , ക്വാറന്റൈനിലുള്ളവർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കുക തുടങ്ങിയവയ്ക്ക് ഹെൽപ് ഡസ്ക്കിൽ ബന്ധപ്പെടാം.