ഹരിപ്പാട്: വീയപുരത്ത് നെല്ല് സംഭരിക്കാത്തതിന്റെ പേരിൽ കൃഷി ഓഫീസറെ ഉപരോധിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

വീയപുരം കാരിച്ചാൽ പോട്ട കളയ്ക്കാട് പാടശേഖര സമിതി പ്രസിഡന്റ് പ്രസന്നകുമാർ, സെക്രട്ടറി സി.സി ബാബു എന്നിവരെയാണ് വീയപുരം സി.ഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തത്.

പോട്ട കളയ്ക്കാട്, വെട്ടി പുതുക്കി പാടശേഖരങ്ങളിൽ വിളവെടുപ്പ് പൂർത്തീകരിച്ച് ആഴ്ചകൾ പിന്നിട്ടെങ്കിലും നെല്ല് സംഭരണം നടക്കാത്തതിൽ പ്രതിഷേധിച്ചാണ് രണ്ടു പാടശേഖരങ്ങളിലെ ഭാരവാഹികൾ, ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ, കർഷകർ എന്നിവർ കൃഷി ഓഫീസർ നന്ദകുമാറിനെ ഓഫീസിലെത്തി ഉപരോധിച്ചത്. നെല്ല് സംഭരണത്തിന് ചർച്ചയിലൂടെ പരിഹാരം കണ്ടെത്താമെന്ന ഉറപ്പിന്മേൽ സമരം അവസാനിച്ചു. തുടർന്ന്, അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു.