ആലപ്പുഴ :നഗരസഭയിലെ ടെലി മെഡിസിൻ സേവനങ്ങൾ ഇനി അന്യസംസ്ഥാന തൊഴിലാളികൾക്കും ലഭ്യമാകും. മലയാളം അറിയാവുന്ന അതിഥി തൊഴിലാളികൾക്ക് 0477 2251792 എന്ന നഗരസഭയുടെ ടെലി മെഡിസിൻ നമ്പരിലും ഹിന്ദി സംസാരിക്കുന്നവർക്ക് 9495114414 എന്ന നമ്പരിലും ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ വിളിയ്ക്കാം. ആരോഗ്യ വോളണ്ടിയർമാർ മുഖേന മരുന്ന് എത്തിച്ചു നൽകുമെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.