ചേർത്തല: കൊവിഡ് വാക്‌സിൻ വിതരണത്തിൽ സംസ്ഥാന സർക്കാർ കള്ളപ്രചരണം നടത്തുന്നതായും പിൻവാതിൽ വിതരണം നടത്തുന്നതായും ആരോപിച്ച് ബി.ജെ.പി ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി സത്യാഗ്രഹ സമരം നടത്തി.സംസ്ഥാന കൗൺസിൽ അംഗം സാനുസുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ അദ്ധ്യക്ഷനായി. എം.എസ്.ഗോപാലകൃഷ്ണൻ,എസ്.പത്മകുമാർ,ആശാമുകേഷ്,വിയോസിംഗ് സാമുവേൽ തുടങ്ങിയവർ പങ്കെടുത്തു.