ആലപ്പുഴ : കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാലത്തിൽ ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് ജാഗ്രത സമിതി യോഗം പ്രസിഡന്റ് ടി.ജി.ജലജകുമാരിയുടെ അദ്ധ്യക്ഷതയിൽ നടന്നു. പഞ്ചായത്തുതലത്തിലും, വാർഡ് തലത്തിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ സേന രൂപീകരിച്ചു. വൈസ് പ്രസിഡന്റ്‌ അഗസ്റ്റിൻ ജോസഫ്, സെക്രട്ടറി ആഷ്‌ലി നായർ, ബ്ലോക്ക് വൈസ് പ്രസിഡന്റ എം.എസ്‌.ശ്രീകാന്ത്, പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ കെ. ജി.അരുൺകുമാർ എന്നിവരടങ്ങുന്നതാണ് പഞ്ചായത്ത് തല ഹെൽപ് ഡെസ്‌ക് .