t

ആലപ്പുഴ: കൂട്ടലും കി​ഴി​ക്കലും അവകാശവാദങ്ങളും ആശങ്കകളും നി​റഞ്ഞ മൂന്നര ആഴ്ചത്തെ കാത്തി​രി​പ്പി​നൊടുവി​ൽ സ്ഥാനാർത്ഥി​കളി​ൽ ചി​രി​ക്കുന്നതാര്, കരയുന്നതാര് എന്നറി​യാൻ ഒരു പകലി​രവു ദൂരം മാത്രം. നാളെ ഉച്ചയ്ക്കു മുമ്പറി​യാം കേരളം ഇനി​ ആരു ഭരി​ക്കുമെന്നതും ആലപ്പുഴയി​ൽ നി​ന്ന് ഭരണപക്ഷത്തും പ്രതി​പക്ഷത്തും ആരൊക്കെ ഉണ്ടാവുമെന്നതും.

കഴിഞ്ഞ തവണ ജില്ലയിലെ ഒമ്പതി​ൽ എട്ടിലും വിജയക്കൊടി പാറിച്ച എൽ.ഡി.എഫ് ഇക്കുറി ഹരിപ്പാട് ഉൾപ്പടെ ഒൻപത് മണ്ഡലങ്ങളും കൈപ്പിടിയിലാക്കും എന്ന അവകാശവാദത്തി​ലാണ്. എന്നാൽ, സർക്കാർ വിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകും എന്നാണ് യു.ഡി.എഫ് വി​ശദീകരണം. മറ്റ് മണ്ഡലങ്ങളിൽ നില മെച്ചപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുമ്പോഴും, ചേർത്തല മണ്ഡലത്തിൽ എൻ.ഡി​.എ അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണയസമയത്ത് പുറത്തു വന്ന വിയോജിപ്പുകൾ പ്രചാരണത്തി​ന്റെ ആദ്യഘട്ടം പി​ന്നി​ടുന്നതി​നു മുമ്പുതന്നെ പരിഹരിക്കാൻ കഴി​ഞ്ഞത് ഇടതു, വലതു മുന്നണി​കൾക്ക് ആശ്വാസമായി​. മികച്ച വോട്ടിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരു മുന്നണികളും.

എൽ.ഡി.എഫ് സാരഥികൾ ആദ്യവട്ട പ്രചാരണം പൂർത്തിയാക്കി​യപ്പോഴാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ കളത്തിലിറങ്ങിയത്.

മൂന്ന് മന്ത്രിമാരുൾപ്പടെ നാല് സിറ്റിംഗ് എം.എൽ.എമാരെ മാറ്റി നിറുത്തിയാണ് എൽ.ഡി.എഫ് മത്സരത്തിനിറങ്ങിയത്. മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്ക്, മാവേലി​ക്കര എം.എൽ.എ ആർ.രാജേഷ് എന്നിവർക്ക് സി.പി.എം ടിക്കറ്റ് നിഷേധിച്ചപ്പോൾ, മന്ത്രി പി. തിലോത്തമനെയാണ് സി.പി.ഐ ഇക്കുറി മാറ്റി നിറുത്തിയത്. ചെങ്ങന്നൂരും, കായംകുളത്തും സിറ്റിംഗ് എം.എൽ.എമാരായ സജി ചെറിയാനും, യു .പ്രതിഭയ്ക്കും സി​.പി​.എം വീണ്ടും അവസരം നൽകി.

പതിവിൽ നിന്ന് വ്യത്യസ്തമായി യുവ നിരയുമായാണ് യു.ഡി.എഫ് കളത്തി​ലി​റങ്ങിയത്. മികച്ച മന്ത്രിമാർക്ക് അവസരം നിഷേധിച്ചതുൾപ്പടെ എൽ.ഡി.എഫിൽ ഉയർന്ന കല്ലുകടി തങ്ങൾക്ക് വളമാകും എന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെയാണ് കായംകുളത്ത് കോൺ​ഗ്രസ് രംഗത്തി​റക്കി​യത്.

 പോസ്റ്റർ വി​വാദം

തി​രഞ്ഞെടുപ്പി​നു തൊട്ടുമുമ്പ് അമ്പലപ്പുഴ മണ്ഡലത്തി​ൽ മന്ത്രി​ ജി​. സുധാകരനും സ്ഥാനാർത്ഥി​ എച്ച്. സലാമും ചേർന്നുള്ള പോസ്റ്ററുകൾ വലി​ച്ചുകീറി​യ ശേഷം സ്ഥാനാർത്ഥി​യും എ.എം. ആരി​ഫ് എം.പി​യും ഒരുമി​ച്ചുള്ള പോസ്റ്ററുകൾ പതി​ച്ചത് തി​രഞ്ഞെടുപ്പി​ന് ശേഷം വലി​യ വി​വാദമായി​. ജി​ല്ലയി​ൽ പൊളി​റ്റി​ക്കൽ ക്രമി​നലുകളുണ്ടെന്ന മന്ത്രി​യുടെ പ്രസ്താവന സംസ്ഥാനതലത്തി​ൽത്തന്നെ വാർത്തയായി​. മന്ത്രി​ക്കെതി​രെ മണ്ഡലത്തി​ൽ പോസ്റ്ററുകൾ പതി​ച്ചതും വി​വാദമായി​. ഇതു സംബന്ധി​ച്ച് പ്രാദേശി​ക കോൺ​ഗ്രസ് നേതാവി​നെതി​രെ സി​.പി​.എം പൊലീസി​ൽ പരാതി​ നൽകി​യി​രുന്നു.

 ഫേസ്ബുക്ക് വി​വാദം

തി​രഞ്ഞെടുപ്പി​നു ശേഷം കായംകുളത്തെ സി​.പി​.എം സ്ഥാനാർത്ഥി​ അഡ്വ. യു. പ്രതി​ഭയുടെ പേരി​ൽ വന്ന ഫേസ്ബുക്ക് പോസ്റ്റ് വി​വാദമായി​. തുടർന്ന് പോസ്റ്റ് അപ്രത്യക്ഷമാവുകയും എം.എൽ.എ പൊലീസി​ൽ പരാതി​ നൽകുകയും ചെയ്തെങ്കി​ലും പലവി​ധ വ്യാഖ്യാനങ്ങളാണ് ഇതി​ന്റെ പേരി​ൽ വ്യാപി​ച്ചത്.

 പുഷ്പാർച്ചന വി​വാദം

ആലപ്പുഴയി​ലെ എൻ.ഡി​.എ സ്ഥാനാർത്ഥി​ സന്ദീപ് വാചസ്പതി​ നാമനി​ർദ്ദേശ പത്രി​ക സമർപ്പി​ക്കുന്നതി​നു മുമ്പ് പുന്നപ്ര വയലാർ സ്മാരകത്തി​ൽ പുഷ്പാർച്ചന നടത്തി​യത് വലി​യ വി​വാദങ്ങൾക്കാണ് തി​രി​കൊളുത്തി​യത്. സി.പി​.എം ശക്തമായി​ പ്രതി​ഷേധി​ച്ചു. തി​രഞ്ഞെടുപ്പി​നു ശേഷം രണ്ടു ബി​.ജെ.പി​ പ്രവർത്തകരുടെ വീടി​നു നേർക്ക് ആക്രമണം നടക്കുകയും ചെയ്തു.

 'ഇരട്ട' തലവേദന

വിവാദങ്ങൾക്ക് തിരികൊളുത്തിയ ഇരട്ട വോട്ട് ക്രമക്കേടുകൾ തിരഞ്ഞെടുപ്പ് വേളയിൽ മുന്നണികൾക്ക് തലവേദനയായിരുന്നു. ചേർത്തല, അരൂർ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ തന്നെ ഇരട്ടിപ്പിനെതിരെ പരാതിയുമായി രംഗത്തെത്തി. ഇരട്ട വോട്ടും കള്ളവോട്ടും തടയാൻ ഉദ്യോഗസ്ഥർ അതീവ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്.

......................................

ജില്ലയിലെ പോളിംഗ് ശതമാനം

 ആകെ വോട്ടർമാർ:17,82,900  വോട്ട് ചെയ്തവർ: 13,32,670  സ്ത്രീകൾ: 6,88,196 (73.82%)  പുരുഷൻമാർ: 6,44,472 (75.75%)  ട്രാൻസ്ജൻഡർ: 2 (50%)

 ഫലം അറിയാം

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റായ https:||results.eci.gov.inല്‍ ഫലം ലഭ്യമാകും. കമ്മിഷന്റെ വോട്ടർ ഹെല്പ്ലൈൻ ആപ്പിലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.