അമ്പലപ്പുഴ: ഇന്നലെ ഉച്ചയോടെ ഉണ്ടായ ശക്തമായ തിരമാലയിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന ഫൈബർ വള്ളം തകർന്നു. ഉച്ചയ്ക്ക് 12 ഓടെ നീർക്കുന്നം ഭാഗത്ത് കടലിൽ ഉണ്ടായ ശക്തമായ തിരമാലയിൽപ്പെട്ട് നീർക്കുന്നം കൈതവളപ്പിൽ സുനിൽകുമാറിന്റെ വള്ളമാണ് തകർന്നത്. വലയും അനുബന്ധ ഉപകരണങ്ങളും,20 കിലോയോളം ചെമ്മീനും നഷ്ടപ്പെട്ടു. സുനിൽകുമാറും തൊഴിലാളിയായ ബിനുവും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി.