ആലപ്പുഴ : പ്രണയം വിലക്കിയതിന് മകൾ ആത്മഹത്യ ചെയ്തതിന്റെ പേരിൽ കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പുന്നപ്ര ലക്ഷ്മി നിവാസിൽ ശശിധരന്റെ ഭാര്യ പത്മിനിയെ (52) കൊലപ്പെടുത്തിയ കേസിലാണ് പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡ് പനയ്ക്കൽ ഹരിദാസ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ മൂന്നിന് പ്രഖ്യാപിക്കും.

2012 ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത മകൾ ഹരിത കാമുകൻ അനീഷിനോടൊപ്പം പോകാൻ തയ്യാറായെങ്കിലും ഹരിദാസ് അനുവദിച്ചില്ല. തുടർന്ന് മുറിയിലെ ഫാനിൽ ഹരിത തൂങ്ങി മരിച്ചു. അനീഷിനെ അന്വേഷിച്ച് ഹരിദാസ് വീട്ടിൽ എത്തിയെങ്കിലും പത്മിനി മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് പത്മിനിയെ ഹരിദാസ് വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അന്ന് ഹരിതക്ക് 17ഉം അനീഷിന് 19ഉം വയസായിരുന്നു പ്രായം. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കെ. രമേശൻ, അഡ്വ. പി. പി. ബൈജു എന്നിവർ ഹാജരായി