ambala

അമ്പലപ്പുഴ: കഴിഞ്ഞ 23ന് രാത്രി പായൽക്കുളങ്ങരയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ മരണമടഞ്ഞ നേപ്പാൾ സ്വദേശിയുടെ മൃതദേഹം പൊതുപ്രവർത്തകരുടെ സഹായത്തോടെ സംസ്കരിച്ചു.നേപ്പാൾ സ്വദേശിയായ ബിഷ്ണു പ്രസാദ്‌ ജോഷി (24) ബൈക്കിടിച്ച്‌ പരിക്കേറ്റ്‌ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ വെച്ച്‌ ഏപ്രിൽ 23 നാണ് മരണമടഞ്ഞത്‌. കേരളാ പ്രദേശ്‌ പ്രവാസി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയും അമ്പലപ്പുഴ വടക്ക്‌ ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ യു. എം .കബീർ,നിസാർ അൽബേക്‌ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാരം നടത്തിയത്.