ചേർത്തല : ചേർത്തല മണ്ഡലത്തിൽ വോട്ടണ്ണൽ 15 റൗണ്ടുകളിലായി നടക്കും. ആകെയുള്ള 2,07 811 വോട്ടർമാരിൽ 1 73,754 പേരാണ് മണ്ഡലത്തിൽ വോട്ട് ചെയ്തത്

പട്ടണക്കാട് പഞ്ചായത്തിലെ 21 ബൂത്തുകളാണ് ആദ്യ റൗണ്ടിൽ എണ്ണുക. രണ്ടാം റൗണ്ടിൽ പട്ടണക്കാട് പഞ്ചായത്തിലെ 16 ബൂത്തുകളും വയലാറിലെ 5 ബൂത്തുകളുമാണ് ഉൾപ്പെടുന്നത്. വയലാർ പഞ്ചായത്തിലെ 27 മുതൽ 41 വരെയുള്ള ബൂത്തുകളാണ് മൂന്നാം റൗണ്ടിൽ എണ്ണുക. നാലാംറൗണ്ടിൽ വയലാറിലെ 4 ബൂത്തും കടക്കരപ്പള്ളി പഞ്ചായത്തിലെ 54 എ വരൊയുള്ള ബൂത്തുകളും ഉൾപ്പെടും. അഞ്ചാം റൗണ്ടിൽ കടക്കരപ്പള്ളിയിലെ 9 ബൂത്തുകളും ചേർത്തല നഗരസഭയിലെ 69 വരെയുള്ള ബൂത്തുകളാണ് എണ്ണുക. ആറാം റൗണ്ടിൽ നഗരസഭയിലെ 70 മുതൽ 84 വരെയുള്ള ബൂത്തുകളും ഏഴാം റൗണ്ടിൽ നഗരസഭയിലെ 84എ മുതൽ 95എ വരെയുള്ള ബൂത്തുകളും ഉൾപ്പെടും.

എട്ടാം റൗണ്ടിൽ ചേർത്തല തെക്ക് പഞ്ചായത്തിലെ 96 മുതൽ 106 വരെയും 9-ാം റൗണ്ടിൽ 106എ മുതൽ 120 എ വരേയുമാണ് എണ്ണുക . 10-ാം റൗണ്ടിൽ ചേർത്തല തെക്കിലെ 121 മുതൽ 125 എ വരേയും തണ്ണീർമുക്കം പഞ്ചായത്തിലെ 126 മുതൽ 135 വരേയും 11-ാം റൗണ്ടിൽ തണ്ണീർമുക്കം പഞ്ചായത്തിലെ 136-ാം ബൂത്തുമുതൽ 147 എ വരേയും 12-ാം റൗണ്ടിൽ തണ്ണീർമുക്കത്തെ 148-ാം ബൂത്തുമുതൽ 158 എ വരേയും കഞ്ഞിക്കുഴിയിലെ 159 മുതൽ 160 എ വരേയും 13-ാം റൗണ്ടിൽ കഞ്ഞിക്കുഴിയിലെ 161 മുതൽ 173എ വരേയും 14-ാം റൗണ്ടിൽ കഞ്ഞിക്കുഴിയിലെ 174 മുതൽ 183 എ വരേയും മുഹമ്മയിലെ 184 മുതൽ 188 വരേ ബൂത്തുകളും ഉൾപ്പെടും. അവസാന റൗണ്ടിൽ മുഹമ്മയിലെ 188 എ മുതൽ 202 വരേയും 1 202 എ ബൂത്തുമാണ് ഉൾപ്പെടുന്നത്.

പട്ടണക്കാട്, വയലാർ-കടക്കരപ്പള്ളി, ചേർത്തല നഗരസഭ, ചേർത്തല തെക്ക് പഞ്ചായത്ത്, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ എന്നീ ക്രമത്തിലാണ് വോട്ട് എണ്ണുന്നത്. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലാണ് വോട്ടെണ്ണൽ.