അമ്പലപ്പുഴ: കൊവിഡ് സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിലെ രോഗികൾക്ക് ചൂടുവെള്ളം തയ്യാറാക്കുന്നതിന് ഇൻഡക്ഷൻ കുക്കർ നൽകി. ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ, കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡൻ്റ് ഹസൻ എം. പൈങ്ങാമഠം, പി.ഉണ്ണികൃഷ്ണൻ പുത്തൻമഠം, പി.എ.കുഞ്ഞുമോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.