ആലപ്പുഴ: വിരമിക്കൽ ദിവസത്തെ ചടങ്ങുകൾ ഒഴിവാക്കി അതിനായി നീക്കി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ആലപ്പുഴ സ്‌പെഷ്യൽ ബ്രാഞ്ച് എസ്. ഐ ജി.ലാൽജി. 31വർഷത്തെ സർക്കാർ ജോലിക്ക് ശേഷം വിരമിച്ച ജി.ലാൽജി കളക്ടറേറ്റിലെത്തി എ.ഡി.എം. ജോസഫ് അലക്‌സിനാണ് 25,000 രൂപ കൈമാറിയത്. പത്ത് വർഷം മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മയുടെ ഗൺമാനായും എട്ട് വർഷം വിജിലൻസിലും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഗീതാ കുമാരി. മക്കൾ: ആദർശ് ലാൽ ( ഐ.സി.ഐ.സി.ഐ ബാങ്ക് ഡെപ്യൂട്ടി മാനേജർ, ചെന്നൈ), അഞ്ജലി ലാൽ ( നാലാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥിനി, ഗോകുലം മെഡിക്കൽ കോളേജ്).