പൂച്ചാക്കൽ: കൊവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് ശക്തമാക്കി. പരിശോധനാ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ഉൾപ്പെടെ 15 ലക്ഷം രൂപയുടെ സാമഗ്രികൾ ആരോഗ്യ കേന്ദ്രത്തിലേക്ക് നൽകി. മുതിർന്ന പൗരന്മാർക്കുള്ള രണ്ടാം ഡോസ് വാക്സിന് ക്യൂ ഒഴിവാക്കുവാൻ പുതിയ ക്രമീകരണം ഏർപ്പെടുത്തി. വാർഡുതല ജാഗ്രതാ സമിതികൾ തയ്യാറാക്കുന്ന മുൻഗണനാ പതിട്ടിക പ്രകാരം വാക്സിനേഷൻ സമയം മുൻകൂട്ടി വിളിച്ച് അറിയിക്കും.കൊവിഡ് സംബന്ധമായ സഹായങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായകേന്ദ്രം തുടങ്ങി. ഫോൺ : 7356463611. പ്രതിരോഗ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡി.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബിജോയ്.കെ. പോൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രിയ ജയറാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രതി നാരായണൻ, ബി.ഷിബു, വിമൽ രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ.ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർ എസ്.ജോഷി എന്നിവർ പങ്കെടുത്തു.