ഹരിപ്പാട്: നെല്ല് സംഭരണം നടത്താത്തതിന്റെ പേരിൽ വീയപുരത്ത് കർഷകർ റോഡ് ഉപരോധിച്ചു. 38 പേരെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രൻ, ബ്ലോക്ക് മെമ്പർ എൻ.പ്രസാദ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലത്തീഫ്, ജിറ്റു, ശ്യാമള,
കാരിച്ചാൽ പോട്ട കളയ്ക്കാട് പാടശേഖര സമിതി പ്രസിഡന്റ് പ്രസന്നകുമാർ, സെക്രട്ടറി സി.സി ബാബു എന്നിവർ ഉൾപ്പെടെ 38 പേരെയാണ് വീയപുരം സി.ഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തത്. പോട്ട കളയ്ക്കാട്, വെട്ടി പുതുക്കേരി
പാടശേഖരങ്ങളിൽ വിളവെടുപ്പ് പൂർത്തീകരിച്ച് ആഴ്ചകൾ പിന്നിട്ടെങ്കിലും നെല്ല് സംഭരണം ഇന്നലെ രാവിലെ 11 മണി മുതൽ 2 മണി വരെ കാരിച്ചാൽ അച്ചമുക്കിൽ റോഡ് ഉപരോധിച്ചത്. ഇതിനിടെ കർഷകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.