ഒരാഴ്ചക്കിടെ രണ്ടാമത്തെ മോഷണശ്രമം
മാവേലിക്കര: വഴി ചോദിക്കാനെത്തിയയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു. കൊറ്റാർകാവ് തോപ്പിൽ ബ്ലൂബെൽ ഹൗസിൽ ബഞ്ചമിന്റെ ഭാര്യ സാറാമ്മ ഐസകിന്റെ (69) മൂന്ന് പവൻ തൂക്കംവരുന്ന മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ പത്തരയോടെ പഴയ എസ്.ഡി.എ സ്കൂളിന് സമീപമാണ് സംഭവം. പാൽ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന സാറാമ്മയുടെ സമീപമെത്തിയ യുവാവ് ഒരു വിലാസം ചോദിച്ച ശേഷം മാല പൊട്ടിച്ച് കടക്കുകയായിരുന്നു. മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിച്ച സാറാമ്മയെ തള്ളി വീഴ്ത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം കൊറ്റാർകാവ് കോട്ടപ്പുറത്ത് മണിയമ്മയുടെ സ്വർണമാലയും ബൈക്കിലെത്തിയയാൾ പൊട്ടിച്ചെടുത്തിരുന്നു.