hg

ഹരിപ്പാട്: കൊവിഡ് കാലത്തും കേന്ദ്ര സർക്കാർ പിന്തുടരുന്ന നയങ്ങളിൽ പ്രതിഷേധിച്ച് അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ദേശീയ പ്രതിഷേധ ദിനം ആചരിച്ചു. കേന്ദ്ര സർക്കാർ മുഴുവൻ പേർക്കും സൗജന്യ വാക്സിൻ നൽകുക, മുഴുവൻ പാവപ്പെട്ടവർക്കും സൗജന്യ ഭക്ഷ്യധാന്യം നൽകുക, ആർ.ടി.പി.സി.ആർ ടെസ്റ്റ് സൗജന്യമാക്കുക, ആദായ നികുതി അടയ്ക്കേണ്ടാത്ത മുഴുവൻ കുടുംബങ്ങൾക്കും 7500 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ നൽകുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് 600 രൂപ നിരക്കിൽ 200 തൊഴിൽ ദിനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഹരിപ്പാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന സമരം കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. സി.പ്രസാദ് അദ്ധ്യക്ഷനായി. പി.എം.ചന്ദ്രൻ, കെ.മോഹനൻ, എം.എസ് വി.അംബിക, വി.രാജു, ആർ.മനോജ് എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി. കുഞ്ഞച്ചൻ കൈനകരി ആർ.ബ്ലോക്കിലും, ജില്ലാ പ്രസിഡന്റ് കെ.രാഘവൻ നൂറനാട്ടും സമരം ഉദ്ഘാടനം ചെയ്തു.