ഹരിപ്പാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 25000 രൂപ പിഴയും വിധിച്ചു. മുതുകുളം തെക്ക് കാട്ടിൽ പടീറ്റതിൽ ശരത്തിനെതിരെയാണ് ഹരിപ്പാട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ( പോക്സോ കോടതി ) യുടെ വിധി. 2018 നവംബർ 16നാണ് കേസിനാസ്പദമായ സംഭവം.