ആലപ്പുഴ : കിടപ്പു രോഗികൾക്കും ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് വാക്സിൻ വീടുകളിലെത്തി നൽകുവാൻ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് കത്തുനൽകി. പ്രത്യേകം വാക്സിൻ അനുവദിച്ചു നൽകിയാൽ ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ജനറൽ ആശുപത്രി പാലിയേറ്റിവ് വിഭാഗത്തിന്റെയോ വയോമിത്രം ഗ്രൂപ്പിന്റെയോ ആഭിമുഖ്യത്തിൽ വീടുകളിലെത്തി വാക്സിൻ എടുത്തു നൽകാൻ തയ്യാറാണെന്നും നഗരസഭ അദ്ധ്യക്ഷ അയച്ച കത്തിൽ പറയുന്നു.