ചാരുംമൂട് : കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ചാരുംമൂട് മേഖലയിൽ ഇന്നലെ രണ്ടു പേർ മരിച്ചു. നൂറനാട് പഞ്ചായത്തിലെ 8-ാം വാർഡു കൂടി കണ്ടെയിൻമെന്റ് സോണാക്കി. പാലമേൽ പഞ്ചായത്ത് കഞ്ചുകോട് സ്വദേശി വിമലൻ (65) ചുനക്കര പഞ്ചായത്ത് ആറാം വാർഡിൽ കുൽസംബീവി (64)എന്നിവരാണ് ഇന്നലെ മരിച്ചത്. ചിചുനക്കര പഞ്ചായത്തിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 325 ആയി. താമരക്കുളം പഞ്ചായത്തിൽ 254ഉം പാലമേലിൽ 218 ഉം നൂറനാട്ട് 220 ഉം വള്ളികുന്നത്ത് 107 ഉം പേർ വീതവും ചികിത്സയിലാണ്.