ഹരിപ്പാട്: അമ്മ ഉൾപ്പെടെയുള്ള സാക്ഷികൾ പ്രതിഭാഗം ചേർന്നിട്ടും, പന്ത്രണ്ട് വയസുള്ള കുട്ടിയെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് കോടതി വിധിച്ചത് 70 വർഷം കഠിന തടവും പിഴയും. താമരക്കുളം സ്വദേശി ബാബുവിനെയാണ് സ്പെഷ്യൽ ജഡ്ജി വി.വിഷ്ണു ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഒഴിവാക്കിയ അമ്മ പ്രതിഭാഗം സാക്ഷിയായി വന്ന് മകൾക്കെതിരെ മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എസ്.രഘു ഹാജരായി. എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.