ചേർത്തല: ഈഴവരുൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കിയ വിദ്യാഭ്യാസ വിചക്ഷണനായിരുന്നു ആർ. ശങ്കറെന്ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ പറഞ്ഞു. ആർ. ശങ്കറിന്റെ ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി വി.എൻ. ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി നന്ദിയും പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ,യൂണിയൻ കൗൺസിലർമാർ, പോഷക സംഘടനാഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.