india-global-ranking

 നാലിലൊരു സ്ത്രീ അടുപ്പക്കാരിൽ നിന്ന് അതിക്രമത്തിനിരയാകുന്നു

ന്യൂഡൽഹി: സ്​​​ത്രീ-​പു​രു​ഷ അ​ന്ത​ര​ത്തി​ൽ ഇ​ന്ത്യ 140-ാം റാ​ങ്കി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി​യ​താ​യി ലോ​ക സാ​മ്പ​ത്തി​ക ഫോ​റം. ഒ​റ്റ​യ​ടി​ക്ക്​​ 28 സ്ഥാനങ്ങൾ പിന്നിലേക്ക് പോയതായി ഫോ​റം ത​യാ​റാ​ക്കി​യ ആ​ഗോ​ള ലിം​ഗാ​ന്ത​ര റി​പ്പോ​ർ​ട്ട്​​ 2021ൽ ​പ​റ​യു​ന്നു.

2020ൽ 153 ​രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 112ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.

ഇക്കൊല്ലം 140-ാം റാങ്കിലെത്തിയതോടെ ലിം​ഗ അ​സ​മ​ത്വ​ത്തി​ൽ ദ​ക്ഷി​ണേ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ ഏ​റ്റ​വും മോ​ശം രാ​ജ്യ​മായി മാറിയിരിക്കയാണ് ഇ​ന്ത്യ​. ബംഗ്ലാദേശ് (65),നേപ്പാൾ (106),ശ്രീലങ്ക (116), ഭൂട്ടാൻ (130) തുടങ്ങി അയൽരാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് മുകളിലാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സ്​​ത്രീ-​പു​രു​ഷ അ​ന്ത​രം 62.5ശ​ത​മാ​നം നി​ക​ത്താ​നേ രാ​ജ്യ​ത്തി​ന്​ സാ​ധി​ച്ചി​ട്ടു​ള്ളൂ.

രാ​ഷ്​​ട്രീ​യ ശാ​ക്​​തീ​ക​ര​ണ​ത്തി​ലാ​ണ്​ രാ​ജ്യം ഏ​റ്റ​വും പി​ന്നി​ലാ​കു​ന്ന​ത്. വ​നി​ത മ​ന്ത്രി​മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2019ൽ 23.1 ​ശ​ത​മാ​ന​മാ​യി​രു​ന്നു വ​നി​താ മ​ന്ത്രി​മാ​രു​ടെ എ​ണ്ണ​മെ​ങ്കി​ൽ 2021 ആ​കുമ്പോഴേ​ക്കും 9.1 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ഞ്ഞു. സാ​മ്പ​ത്തി​ക -​ അ​വ​സ​ര സൂ​ചി​ക​യി​ലും രാ​ജ്യം പി​ന്നി​ലാ​ണ്. ഈ ​വി​ഭാ​ഗ​ത്തി​ലെ അ​ന്ത​രം 32.6 ശ​ത​മാ​നം നി​ക​ത്താ​നേ രാ​ജ്യ​ത്തി​നായിട്ടുള്ളൂ.

പു​രു​ഷ​ന്മാ​ർ നേ​ടു​ന്ന വ​രു​മാ​ന​ത്തിന്റെ അ​ഞ്ചി​ലൊ​ന്ന്​ മാത്രമേ സ്​​ത്രീ​ക​ൾ​ക്ക്​ നൽകുന്നുള്ളൂ. ഈ ​വി​ഭാ​ഗ​ത്തി​ൽ അ​വ​സാ​ന​ത്തെ പ​ത്ത്​ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ്​ ഇ​ന്ത്യ. നാ​ലി​ൽ ഒ​രു സ്​​ത്രീ ഏ​റ്റ​വും അ​ടു​പ്പ​മു​ള്ള​വ​രി​ൽ​ നി​ന്ന്​ അ​തി​ക്ര​മ​ത്തി​ന്​ ഇ​ര​യാ​കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​രോ​ഗ്യം, ജീ​വി​ത​രീ​തി, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ലും സ്​​​ത്രീ -​ പു​രു​ഷ അ​ന്ത​രം വ​ലു​താ​ണെ​ന്നും റിപ്പോ​ർ​ട്ട്​ വ്യ​ക്​​ത​മാ​ക്കു​ന്നു.