train

ന്യൂഡൽഹി: രാത്രി പതിനൊന്നു മണിമുതൽ പുലർച്ചെ അഞ്ചുവരെ ട്രെയിനുകളിൽ യാത്രക്കാർ മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് റെയിൽവേ വിലക്കി.

സമീപകാലത്ത് ചില ട്രെയിനുകളിലുണ്ടായ തീപിടിത്തങ്ങളെ തുടർന്നാണ് നടപടി.

ഈ സമയത്ത് ചാർജിംഗ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിറുത്തിവയ്ക്കും. പടിഞ്ഞാറൻ റെയിൽവേ മാർച്ച് 16 മുതൽ ഇതു നടപ്പാക്കിയിരുന്നു.

2014ൽ ബംഗളൂരു- ഹസൂർ സാഹിബ് നാന്ദേഡ് എക്‌സ് പ്രസിലുണ്ടായ തീപിടിത്തതിന് പിന്നാലെ റെയിൽവേ സേഫ്റ്റി കമ്മിഷണർ നിർദേശം നൽകിയിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. തീപിടിത്തത്തിന് കാരണമാകുന്ന ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കാനും റെയിൽവേ തീരുമാനിച്ചു.