fci

ന്യൂഡൽഹി: കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ അഞ്ചിന് കർഷകർ രാജ്യത്തെ എല്ലാ ഫുഡ് കോർപ്പറേഷൻ ഓഫീസുകളും ഉപരോധിക്കുമെന്ന് സംയുക്ത കിസാൻമോർച്ച പ്രഖ്യാപിച്ചു. എഫ്.സി.ഐ രക്ഷിക്കൽ ദിവസമായി ആചരിക്കുന്നതിന്റെ ഭാഗമായാണിത്. ഏപ്രിൽ 13ന് ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിൽ ബൈശാഖി ആഘോഷിക്കും. 14 ന് അംബേദ്ക്കർ ജയന്തി ദിനത്തിൽ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. മേയ് ഒന്നിന് ഡൽഹിയിലെ സമരകേന്ദ്രങ്ങളിൽ സാർവദേശീയ തൊഴിലാളി ദിനമാചരിക്കാനും തീരുമാനിച്ചു.

കേരളത്തിൽ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തിയ കർഷക നേതാവ് കെ.വി. ബിജു ഉൾപ്പെടെയുള്ള നേതാക്കളെ ബി.ജെ.പി പ്രവർത്തകർ മർദ്ദിച്ച സംഭവത്തെ സംയുക്ത കിസാൻമോർച്ച അപലപിച്ചു.