human

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ മലയാളിയടക്കമുള്ള കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് യു.പി സർക്കാരിനും റെയിൽവേയ്ക്കും നിർദ്ദേശം നൽകി. സംഭവത്തിന്റെ വിശദാംശങ്ങളും കേസിൽ ഇതുവരെ എടുത്ത നടപടികളെക്കുറിച്ചും അറിയിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടിക്കായി സുപ്രീം കോടതി അഭിഭാഷകയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവുമായ സിസ്റ്റർ ജെസി കുര്യനാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.