ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രിയങ്കയുടെ പരിശോധനാഫലം നെഗറ്റീവാണെങ്കിലും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അവർ ക്വാറന്റൈനിൽ പ്രവേശിച്ചു. ഇതേതുടർന്ന്
ഇന്നലെ അസമിലും ഇന്ന് തമിഴ്‌നാട്ടിലും മറ്റെന്നാൾ കേരളത്തിലും പ്രിയങ്ക പങ്കെടുക്കേണ്ട പ്രചാരണപരിപാടികൾ റദ്ദാക്കി. പരിപാടി റദ്ദാക്കേണ്ടിവന്നതിൽ മാപ്പു ചോദിക്കുന്നതായും സ്ഥാനാർത്ഥികൾക്കെല്ലാം വിജയം നേരുന്നതായും പ്രിയങ്ക ട്വിറ്റർ വീഡിയോയിലൂടെ പറഞ്ഞു.