covaxin

ന്യൂഡൽഹി: കൊവാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്നത് സംബന്ധിച്ച് രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ ഭാരത് ബയോടെക്കിന് കേന്ദ്ര സർക്കാരിന്റെ വിദഗ്ദ്ധ സമിതി അനുമതി നൽകി. നിലവിൽ 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകളാണ് കുത്തിവയ്ക്കുന്നത്. രണ്ടാം ഡോസ് എടുത്ത് ആറു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് കൂടി നൽകുന്നത് ഫലസിദ്ധി കൂട്ടുമെന്നാണ് പ്രതീക്ഷ. ഐ.സി.എം.ആറുമായി ചേർന്നാണ് ഭാരത് ബയോടെക് കൊവാക്‌സിൻ വികസിപ്പിച്ചത്.