vaccine-import

ന്യൂഡൽഹി: വാക്‌സിൻ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വാർത്തകൾ നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. കയറ്റുമതിക്ക് ഒരു നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യവക്താവ് അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകളുയർന്ന പശ്ചാത്തലത്തിൽ ആഭ്യന്തര ആവശ്യത്തിന് മുൻഗണന നൽകണമെന്നും കയറ്റുമതിക്ക് മുൻപ് വിദേശകാര്യമന്ത്രാലയവുമായി കൂടിയാലോചിക്കണമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 36.7 ലക്ഷത്തിലേറെ പേർക്ക് വാക്സിൻ കുത്തിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ 6.87 പേർക്ക് വാക്സിൻ നൽകി.