ന്യൂഡൽഹി :അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളിയായ ഡാനിഷ് ചിഖ്‌ന രാജസ്ഥാനിൽ അറസ്റ്റിലായി. നാർകോടിക്‌സ് കൺട്രോൾ ബ്യൂറോയും രാജസ്ഥാൻ പൊലീസും വ്യാഴാഴ്ച രാത്രി സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇയാൾ വലയിലായത്.
മഹാരാഷ്ട്രയിലെ ഡോഗ്രിയിലുള്ള ദാവൂദിന്റെ മയക്കുമരുന്ന് ഫാക്ടറിയുടെ നടത്തിപ്പുകാരനായിരുന്നു ഇയാളെന്ന് എൻ.സി.ബിയും പൊലീസും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
'ഇയാളുടെ വാഹനത്തിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമടക്കം ആറു കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് കേസുകളിൽ വാറണ്ടും നിലനിൽക്കുന്നുണ്ട്' പ്രസ്താവനയിൽ പറയുന്നു.