siddique-kappan

ന്യൂഡൽഹി: ഹാഥ്‌രസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.പിയിൽ അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കമുള്ളവർക്കെതിരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മഥുര കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. മഥുര ജയിലിലടയ്ക്കപ്പെട്ട കാപ്പന്റെ മോചനത്തിനായി പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.