ന്യൂഡൽഹി: തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പകർത്തിയ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയുടെയും സമീപത്തെ തിരുവള്ളുവർ പ്രതിമയുടെയും ആകാശ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. വെള്ളിയാഴ്ച തമിഴ്നാട്ടിലെ റാലിയിൽ പങ്കെടുക്കുന്നതിന് മുമ്പാണ് മോദി വീഡിയോ ട്വിറ്ററിൽ പോസ്റ്റു ചെയ്‌തത്.
കന്യാകുമാരിയിലെ റാലിയിൽ പങ്കെടുക്കാനുള്ള യാത്രയ്‌ക്കിടെ ഉജ്ജ്വലമായ വിവേകാനന്ദപ്പാറയും ശ്രേഷ്‌ഠമായ തിരുവള്ളുവർ പ്രതിമയുടെയും ദൃശ്യം കാണുവാനിടയായെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറലായി. ആയിരക്കണക്കിനാളുകൾ ഷെയർ ചെയ്തു.