ന്യൂഡൽഹി: ആരോഗ്യനില മെച്ചപ്പെട്ടതോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡൽഹി എയിംസിലെ ഐ.സി.യുവിൽ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റി. ഇവിടെ വിശ്രമത്തിലുള്ള രാഷ്ട്രപതി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മാർച്ച് 30നാണ് രാഷ്ട്രപതിക്ക് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്.